ചേര്‍ത്തല: തെരഞ്ഞെടുപ്പില്‍ എല്ലാവരും കുഴൽപ്പണം കൊണ്ടുവരുമെന്നും ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ടാണ് പോലീസ് പിടികൂടിയതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരത്തില്‍ കുഴല്‍പ്പണം കൊണ്ടുവരാറുണ്ട്. പിടിച്ചാല്‍ കുഴലും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ഐഎന്‍എല്‍ മുഖ്യമന്ത്രിയെ പോലും കടത്തിവെട്ടിയാണ് അഭിപ്രായം പറയുന്നത്. മുസ്ലീം ലീഗിന് ഒപ്പം നില്ക്കുന്ന നിലപാടാണ് അവര്‍ക്ക്.
മുഖ്യമന്ത്രി പോലും അഭിപ്രായം പറയും മുമ്പ് ഐഎന്‍എല്‍ രംഗത്തു വന്നത് ശരിയായില്ല. പിണറായി നല്കിയ ഔദാര്യമാണ് അവര്‍ക്കുള്ള മന്ത്രി സ്ഥാനം.
സമ്പത്ത് വീതം വയ്ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സര്‍വകക്ഷിയോഗം വരെ വിളിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തില്‍ ഉണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.