ചെങ്ങന്നൂർ: ബിജെപിയിൽ കൂട്ടായ്മയില്ലെന്നും ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരങ്ങളും തമ്മിലടിയുമാണ് നടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മിലടികാരണം വളരാൻ ബിജെപിയ്ക്ക് പരിമിതികളുണ്ട്. കേരളത്തിൽ ബിജെപി സവർണ വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. സ
വർണ സമുദായത്തെ മാത്രം കൈയ്യിൽവെച്ചുകൊണ്ട് ഭരണം കൈയ്യാളാൻ ഒരിക്കലും സാധിക്കില്ല. സജിചെറിയാനെ കഴിഞ്ഞ ദിവസം എസ്എൻഡിപി യൂണിയന്റെ പരിപാടിയിൽ വിളിച്ചത് അദ്ദേഹത്തിന്റെ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എന്ന ഒൗദ്യോഗിക ഭാരവാഹിത്വത്തിന്റെ അടിസ്ഥാനത്തിലാണ്.
എല്ലാസ്ഥാനാർത്ഥികളേയും വിളിക്കാനാണെങ്കിൽ എത്ര സ്ഥാനാർത്ഥികളെ വിളിക്കും. ചെങ്ങന്നൂരിൽ ഉള്ളത്ര സ്ഥാനാർത്ഥികളെ മറ്റൊരു തെരഞ്ഞെടുപ്പുകളിലും കണ്ടിട്ടില്ല. ബിജെപി ബിഡിജഐസുമായുള്ള ചർച്ച തുടങ്ങിയിട്ട് രണ്ടു കൊല്ലമായി. ചർച്ച നടക്കുന്നെന്നല്ലാതെ തീരുമാനം ഉണ്ടാകുന്നില്ല. അതുതന്നെ കബളിപ്പിക്കലാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ പറഞ്ഞു.
മുറിയായിക്കര ശാരദാ ഗുരുമന്ദിരത്തിന്റെ സമർപണവും സ്നേഹഭനത്തിന്റെ താക്കോൽ ദാന ചടങ്ങും നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.