കൊല്ലം: എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. എസ്എൻ കോളേജ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച
1.16 കോടി രൂപയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുറ്റപത്രത്തിൽ ആവശ്യം.
2004ൽ ആണ് കൊല്ലം മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിട്ടത്. യൂണിയൻ മുൻ ജില്ലാ ഭാരവാഹി പി. സുരേന്ദ്ര ബാബു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ വെള്ളാപ്പള്ളി നടേശൻ മാത്രമാണ് പ്രതി.