ചതിച്ചു! “ബിജെപി വഞ്ചകർ’ ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ച വെള്ളത്തിൽപോലും വിശ്വസിക്കരുത്; സുധീരന്‍റെ രാജി വെറും നാടകം

വി.​എ​സ്. ര​തീ​ഷ്

vellapally

ആ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വി.​എം. സു​ധീ​ര​നെ​തി​രെ​യും പോ​ർ​മു​ഖം തു​റ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ത്തെ കു​ടി​ച്ച​വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​നു​ശേ​ഷ​വും വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ബി​ഡി​ജെഎ​സി​നോ​ട് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രാ​ഷ് ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ച് കൈ​ക്ക​ലാ​ക്കി​യ ബി​ജെ​പി ബിഡിജ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ലം​ഭാ​വം കാ​ട്ടി​യി​രു​ന്നു. പി​ന്നോ​ക്ക സ്വ​ഭാ​വ​മ​ല്ല മ​റി​ച്ച് സ​വ​ർ​ണ സ്വ​ഭാ​വ​മാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. സം​സ്ഥാ​ന എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി​യു​ടെ ഒ​റ്റ​യാ​ൻ ക​ളി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കി​യ ഒ​രു വാ​ഗ്ദാ​ന​വും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്പോ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​ത് എ​സ്എ​ൻ​ഡി​പി​യു​ടെ ക​ട​മ​യാ​യ​തി​നാ​ലാ​ണ് ത​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു​ള്ള വി.​എം. സു​ധീ​ര​ൻ രാ​ജി​വ​ച്ച​ത് സം​ബ​ന്ധി​ച്ച് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് എ​സ്എ​ൻ​ഡി​പി​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ന്ന​യി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു​ള്ള സു​ധീ​ര​ന്‍റെ രാ​ജി നാ​ട​ക​മാ​ണ്.

സു​ധീ​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യു​മെ​ന്ന​ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത കോ​ണ്‍​ഗ്ര​സി​നെ ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡും ഉ​മ്മ​ൻ​ചാ​ണ്ടി​യും ചേ​ർ​ന്ന് സു​ധീ​ര​നെ രാ​ജിവ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​മേ​ജ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് രാ​ജി അ​വ​സ​രം ന​ൽ​കി​യ​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നെ സു​ധീ​ര​ന്‍റെ ന​യ​വൈ​ക​ല്യ​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്. ബാ​ർ വി​ഷ​യ​ത്തി​ലും ഈ​ഴ​വ സ​മു​ദാ​യ​ത്തി​നെ​തി​രാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തും കോ​ണ്‍​ഗ്ര​സി​നാ​ണ് ദോ​ഷം ചെ​യ്ത​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ധീ​ര​ന്‍റെ നി​ല​പാ​ട് പ​ര​ന്പ​രാ​ഗ​ത യു​ഡി​എ​ഫ് അ​നു​കൂ​ല ഈ​ഴ​വ വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​ക്കി. കാ​യം​കു​ളം അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് വ്യ​ക്ത​മാ​കും. പാ​പി ചെ​ന്നി​ടം പാ​താ​ളം എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു വി.​എം. സു​ധീ​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ​തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ. പാ​പി പോ​കാ​തെ ഈ ​ദോ​ഷം മാ​റു​കി​ല്ലാ​യി​രു​ന്നു. ഇ​നി മാ​റ്റ​മു​ണ്ടാ​കും.

ത​ന്നെ ജ​യി​ലി​ലാ​ക്കി ജ​യി​ക്കാ​മെ​ന്ന് ധരിച്ച സു​ധീ​ര​നി​പ്പോ​ൾ പു​റ​ത്താ​യ​പ്പോ​ഴും താ​ൻ ത​ൽ​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പ് ത​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സു​ധീ​ര​ന്‍റെ വാ​ക്കു​ക​ൾ വൈ​കി​വ​ന്ന വി​വേ​ക​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രാഷ്്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts