ചേർത്തല: ജാതി മത ശക്തികളെ തങ്ങൾക്കൊപ്പം കൂട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മതേതര വാദം 2017- ലെ വലിയ തമാശയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ പാതിരാമണൽ ദ്വീപിൽ നടത്തിയ ഏകദിന പഠന ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി മത ശക്തികളെ സംരക്ഷിച്ചും താലോലിച്ചും കൂടെ കൂട്ടിയിട്ടാണ് സിപിഎം നേതാവിന്റെ മതേതര വാദം. പിന്നോക്ക വിഭാഗങ്ങളുടെ സംഘടനകളിൽ മാത്രമാണ് സിപിഎം വർഗീയത കാണുന്നത്.
മുൻ യൂണിയൻ കൗണ്‍സിലർ കെ.വി. സാബുലാൽ അധ്യക്ഷനായി. യൂണിയൻ കണ്‍വീനർ കെ.കെ. മഹേശൻ, വി. ശശികുമാർ, തുളസീദായി വിശ്വനാഥൻ, ജയകുമാർ തുടങ്ങി യവർ പ്രസംഗിച്ചു. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. ബിജു പുളിക്കലേത്ത്െ, സൈജു കൊല്ലം, പി.എസ്.എൻ ബാബു എന്നിവർ ക്ലാസെടുത്തു.