ചേർത്തല: എൻഡിഎയുടെ കൂട്ടായ പ്രവർത്തനമില്ലാതിരുന്നതാണു മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വിനയായതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നാലു ലക്ഷം ഹിന്ദുക്കളുള്ള ഇവിടെ മൂന്നു ലക്ഷം പേരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടാവും. ഇവരിൽ ഭൂരിപക്ഷവും എൽഡിഎഫിനെയാവണം സഹായിച്ചത്. ലീഗിന്റെ കോട്ടയിൽ എല്ലാ മുസ്ലിം സംഘടനകളും സഹായിച്ചിട്ടും ഇ.അഹമ്മദിനു കിട്ടിയ ഭൂരിപക്ഷം മറികടക്കാൻ കുഞ്ഞാലിക്കുട്ടിക്കു കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.