ആലപ്പുഴ: കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
കോണ്ഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണു കിടക്കുകയാണ്. എൻഎസ്എസ് നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.