ചെങ്ങന്നൂർ: ജനസംഖ്യാ ആനുപാതികമായി സാമൂഹ്യ, വിദ്യാഭ്യാസ, രാഷ്ട്രീയനീതി ഉറപ്പാക്കാൻ മുൻകൈയെടുക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ 96 ശതമാനം ഉദ്യോഗം കരസ്ഥമാക്കിയ മുന്നോക്ക സമുദായത്തിന് വീണ്ടും 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി തികച്ചും തെറ്റാണ്.
ഭരണഘടനാ വിരുദ്ധമായ സാന്പത്തിക സംവരണ വാദത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മുന്നോക്ക സമുദായത്തിലെ ഉപജാപക സംഘമാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ചെങ്ങന്നൂർ എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള 1857-ാം നന്പർ പാണ്ടനാട് നോർത്ത് ശാഖ പുതിയതായി നിർമിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ വിജീഷ് മേടയിൽ യൂണിയൻ കണ്‍വീനർ സുനിൽ വള്ളിയിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സിന്ധു എസ്. ബൈജു, കെ.ആർ. മോഹനൻ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, സജി വട്ടമോടിയിൽ, എസ്. ദേവരാജൻ, ഇ.എൻ. മനോഹരൻ, വനിതാസംഘം കേന്ദ്രസമിതി അംഗം സുലു വിജീഷ്, ഷേർലി മാത്യു, കുരുവിള ജേക്കബ്, അന്പിളി മഹേഷ്, വിജിൻ രാജ്, ശ്യാംജി, വിഷ്ണുസജി, സുകുമാരൻ കിഴക്കേമാലിയിൽ, സതീഷ് കല്ലുപറന്പിൽ, മണിക്കുട്ടൻ, വത്സലാ മോഹൻ, മുരളീധരൻ വാലയിൽ, രജനി സുരേഷ്, സജിതാ സജൻ എന്നിവർ ആശംസകൾ പറഞ്ഞു. ശാഖാ പ്രസിഡന്റ് ടി.എൻ. രാജു മാലിയ്ക്ക് സ്വാഗതവും ശാഖാ സെക്രട്ടറി കെ.ടി. കമലാസനൻ കൃതഞ്ജതയും പറഞ്ഞു.