കോട്ടയം: മുൻ ഡിജിപി ടി.പി. സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. രണ്ടു പേരും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നു വെള്ളാപ്പള്ളി പറഞ്ഞു.
സെൻകുമാർ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ടു കാര്യമില്ല. തന്റെ പേരിൽ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതിൽ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്.
അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണു ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളിയും ഇരുവർക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണു സുഭാഷ് വാസുവെന്നാണ് തുഷാർ പറഞ്ഞത്.