കൊച്ചി: കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരനെ ആക്ഷേപിച്ച് വെള്ളാപ്പള്ളി നടശേൻ രംഗത്ത്. തന്നെ ജയിലിലടയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്കു കത്തെഴുതിയ എരപ്പാളിയാണ് വി.എം സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറവൂര്‍ കുഞ്ഞിത്തൈ എസ്എന്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം.
സുധീരന് എരപ്പാളിയാണ്. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്കത്തെഴുതിയ ആളാണ്. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോ? പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന് ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.