ആറ്റിങ്ങല്‍: ജനകീയതയാണ് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും പ്രത്യേകതയെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശന് പറഞ്ഞു. എസ്എന്‍ട്രസ്റ്റ് വര്‍ക്കല റീജിയണ്‍ ആറ്റിങ്ങലില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറ് വര്‍ഷംമുമ്പ് വരെ ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോള്‍ കൊള്ളക്കാരനെന്ന് വിളിച്ച് എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്ന്. സമുദായസംഘടനകളെ സ്വന്തം വ്യവസായം കെട്ടിപ്പടുക്കാന്‍ ഉപയോഗിച്ചവര്‍ക്ക് അധികാരം നഷ്ടപ്പെട്ടപ്പോഴാണ് താന്‍ കൊള്ളരുതാത്തവനായത്. എസ്എന്‍ഡിപി ആറ്റിങ്ങല്‍ യൂണിയന്‍പ്രസിഡന്റ് എസ്.ഗോകുല്‍ദാസ് അധ്യക്ഷതവഹിച്ചു.
ചിറയിന്‍കീഴ് യൂണിയന്‍പ്രസിഡന്റ് സി. വിഷ്ണുഭക്തന്, ശിവഗിരിയൂണിയന് പ്രസിഡന്റ് കല്ലമ്പലംനകുലന്, സെക്രട്ടറി അജി എസ്.ആര്.എം, കിളിമാനൂര്‍ യൂണിയന് കണ്‍വീനര്‍ വേണുകാരണവര്‍, യൂത്ത്മൂവ്മെന്റ് സംസ്ഥാനചെയര്‍മാന്‍ സന്ദീപ്കടയ്ക്കല്, റോയല്അജി, സുധീര്‍, സുജാതന്‍, അജു, പ്രസന്നബാബു, ദഞ്ചുദാസ്, പി. കെ. സുരേഷ്, സൂരജ്, ശ്രീകല, ആറ്റിങ്ങല്‍ യൂണിയന് സെക്രട്ടറി എം.അജയന് എന്നിവര്‍ പങ്കെടുത്തു.