തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാന്‍ പാടില്ലായിരുന്നു. ജയരാജന്റെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്ന് കരുതുന്നില്ല. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയര്‍ന്നുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
രാജിയിലെ നടേശന്റെ കണ്ടെത്തലുകള്‍..! ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരം; രാജി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചില്ല; രാജിയോടെ ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ന്നെന്ന് വെള്ളാപ്പള്ളി
