പാവങ്ങളെ പറഞ്ഞ് പറ്റിക്കാമല്ലോ..! പുതിയ വീടുകൾ നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വെള്ളപ്പനയിൽ നിന്നും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ക്ക​യ​ത്തി​ൽ

ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം വെ​ള്ള​പ്പ​ന​യി​ൽ പു​തി​യ​വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ല്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ല്കി കു​ടി​യൊ​ഴി​പ്പി​ച്ച പ​തി​നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ എ​ഴു​പ​തോ​ളം പേ​ർ പാ​ർ​പ്പി​ട സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ൽ. ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഒൗ​ദാ​ര്യ​ത്തി​ൽ വ​യ​ൽ​വ​ര​ന്പി​ൽ ഓ​ല​പ്പു​ര നി​ർ​മ്മി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വി​ടെ പാ​ന്പു​ശ​ല്യം കൂ​ടു​ത​ലാ​യ​ത് ഇ​വ​ർ​ക്ക് മ​റ്റൊ​രു ദു​രി​ത​മാ​യി.

ഓ​ല​പ്പു​ര​ക​ളി​ൽ വി​ഷ​പ്പാ​ന്പു​ക​ൾ ക​യ​റു​ന്ന​ത് ഇ​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന അ​ബ്ദു​ൾ അ​സീ​സ് സാം​ക്ര​മി​ക രോ​ഗം പി​ടി​പെ​ട്ട് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ന​വം​ബ​ർ ഒ​ന്നി​ന​കം ഫ്ളാ​റ്റു​ക​ൾ നി​ർ​മ്മി​ച്ച് താ​മ​സ​സൗ​ക​ര്യം ന​ല്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ല്കി​യാ​ണ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വെ​ള്ള​പ്പ​ന​യി​ൽ നി​ന്നും ഇ​വ​രെ കു​ടി​യൊ​ഴി​പ്പി​ച്ച​ത്. കു​ടി​യൊ​ഴി​പ്പി​ച്ച സ്ഥ​ല​ത്തു​വെ​ച്ചാ​ണ് ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ ത​ല ശി​ലാ​സ്ഥാ​പ​ന​ക​ർ​മ്മം ന​ട​ത്തി​യ​ത്.

മ​ന്ത്രി എ.​കെ ബാ​ല​ൻ, ര​ണ്ടു എം​പി​മാ​ർ, സ്ഥ​ലം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ കൊ​ട്ടി​ഘോ​ഷി​ച്ചാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ണ്‍​പ​ത് വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ക​ഴി​ഞ്ഞ് ആ​റു​മാ​സ​മാ​യി​ട്ടും സ​ർ​ക്കാ​രോ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യോ ഇ​തു​വ​രേ​യും കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​ത് കു​ടി​യൊ​ഴി​പ്പി​ച്ച കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ക​ഞ്ഞി​വെ​പ്പ് സ​മ​ര​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​വ​ർ. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭാ പു​റ​ന്പോ​ക്കു സ്ഥ​ല​മാ​യ വെ​ള്ള​പ്പ​ന​യി​ൽ കു​ടി​ൽ​കെ​ട്ടി പ​തി​നാ​ലു കു​ടും​ബ​ങ്ങ​ൾ അ​ന്തി​യു​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​സ്ഥ​ല​ത്ത് നാ​ല് ക​ക്കൂ​സും കു​ളി​മു​റി​ക​ളും ന​ഗ​ര​സ​ഭ പ​ണി​തു ന​ല്കി​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ഗ​ര​സ​ഭ​യും പ​ര​സ്പ​രം പ​ഴി​ചാ​രി വീ​ട് നി​ർ​മാ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​താ​യി ഈ ​കു​ടും​ബ​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തു​ത​ന്നെ വീ​ണ്ടും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ചെ​യ്തു​ത​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ദ​യ​നീ​യ​മാ​യ അ​പേ​ക്ഷ. ഇ​തും അ​ധി​കൃ​ത​ർ കേ​ട്ട​മ​ട്ട് ന​ടി​ക്കു​ന്നി​ല്ല. കു​ടി​യൊ​ഴി​പ്പി​ച്ച​തി​നു ശേ​ഷം ഈ ​കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

Related posts