ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?
വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല.
ശരീരത്തിലുണ്ടാകുന്നഎല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?
അല്ല, പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിതീകരിക്കുകയും ചികിത്സ നേടുകയും വേണം.
ചികിത്സിച്ചാല്‍ ഭേദമാകുമോ?
സങ്കീര്‍ണമായ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. പ്രത്യേകിച്ചും ഓട്ടോ ഇമ്മ്യൂണിറ്റി – അത് ഓരോ രോഗിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ ചികിത്സാരീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു.
കൃത്യതയോടെ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.
വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെശ്രദ്ധിക്കണം?
· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല് അവിടത്തെതൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു.
· ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്.
· നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.
സ്കൂളിൽ പോകുന്പോൾ
· സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി സംസാരിക്കുകയും മറ്റു കുട്ടികളെ ബോധവല്‍ക്കരിക്കുകയും വേണം.
ഈ ഒരു അവസ്ഥയെ പറ്റി അവബോധം ഉണ്ടാവുകയാണെങ്കില്‍ ഇതിനോടുള്ള വിമുഖത തീര്‍ത്തും ഇല്ലാതാകും. ലോകത്തിന്റെ പല കോണുകളില്‍ ഉള്ള ആള്‍ക്കാരും നേരിടുന്ന ഒരു അവസ്ഥയാണിത്.
നിങ്ങളുടെ സ്വപ്നങ്ങള്ക്കൊന്നും ഒരു രീതിയിലും ഇത് തടസമാകില്ല എന്നത് മനസിലാക്കി ആത്മധൈര്യത്തോടെ ജീവിതം ആസ്വദിക്കുക.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം