തിരുവല്ല:ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതിച്ചോർ വിതരണം ചെയ്ത് രാജീവ് യൂത്ത് ഫൗണ്ടേഷൻ. മഴകെടുതികളാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നിരണം, കടപ്ര ,തോട്ടടി മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിരണം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒന്പതാം വാർഡംഗം ജൂലി റെനി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുകയും ക്യാമ്പിന്റെ പരിസരങ്ങൾ മുഴുവൻ വെള്ളത്തിലായതിനാൽ ഭക്ഷണം തയാറാക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയോടു ഭക്ഷണമെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.1100 ഓളം പൊതിച്ചോറുകളുമായി നിരണം ശിശുവിഹാർ, സെൻട്രൽ സ്കൂൾ, ജറുസലേം പാരിഷ്ഹാൾ, എംറ്റി എൽപി സ്ക്കൂൾ, കൊമ്പൻകേരി, മുകളടി സ്കൂൾ എന്നീ ക്യാമ്പുകളിലെത്തുകയും വിതരണം ചെയ്യുകയും ചെയ്തു.
ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ജില്ലാ കോഡിനേറ്റർ അരുൺ തട്ടയിൽ, നിയോജക മണ്ഡലം ചെയർമാന്മാരായ ഷാൻ വലംഞ്ചുഴി, ഷെമീർ തടത്തിൽ, റെനി കൊടുവശേരി, ഷിജോ കെ. ഡെന്നി, ഷംനാദ് അഷറഫ്, ബിബിൻ തങ്കച്ചൻ, ജോയൽ മാത്യു, ജിതിൻ ജെയിംസ്, ശബരി, തോമസ്, എന്നിവർ പങ്കാളികളായി.