തിരുവനന്തപുരം: കുട്ടനാട്ടിലെ തുർച്ചയായ വെള്ളപ്പൊക്ക ദുരിതം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കുട്ടനാട്ടിൽ കൂട്ടപ്പലായനമാണ് നടക്കുന്നത്.
ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കുട്ടനാട്ടിൽ ഒരു വാർഡിൽ മുപ്പതോളം കുടുംബങ്ങൾ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സർക്കാർ കാണുന്നില്ല.
പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയിൽ ഒന്ന് പോലും നടപ്പായിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്നകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.