ചവറ: മഴ പെയ്താല്‍ വെളളക്കെട്ടിലായി രണ്ട് കുടുംബങ്ങള്‍ ദുരിത്തില്ക്കഴിയുന്നു. ചവറ പുതുക്കാട് ചന്ദ്രത്തില്ക്കിഴക്കതില് അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റേയും സമീപത്ത് താമസിക്കുന്ന മകള്‍ സബീനയുടെയും വീട്ടിലാണ് നാല് ചുറ്റും വെളളം കയറി പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുന്നത്.
നേരത്തെ സമീപത്ത് കുളം ഉളളപ്പോള്‍ വീടുകളില്‍ വെളളം കയറിയിരുന്നില്ല. എന്നാൽ കുളം നികത്തിയതോടെ ചെറിയ മഴ പെയ്താല്‍പ്പോലും വീട് വെളളക്കെട്ടായി മാറുന്ന അവസ്ഥയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളം നികത്തിയതിനാല്‍ വെളളം ഒഴുകാന്‍ സ്ഥലമമില്ലാത്തതാണ് വെളളം കയറുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.ചെറിയ മഴയില്‍പ്പോലും അബ്ദുള്‍ ഖാദറിന്റേയും സബീനയുടെയും വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
സംഭവം അറിഞ്ഞ് വാര്‍ഡംഗം ബി. ശിവന്കുട്ടിപിളളയും പഞ്ചായത്ത് ഉദ്യോഗസ്ഥരുള്പ്പെടെയുളളവരെത്തി മോട്ടോര്‍ ഉപയോഗിച്ച് വെളളം പമ്പ് ചെയ്ത് കളഞ്ഞു. താത്കാലികമായി കെഎംഎംഎല്‍, ഐആര്‍ഇ കമ്പനിയില്‍ നിന്നോ വീട്ടുകാര്‍ക്ക് മണ്ണ് എത്തിക്കാനുളള ശ്രമത്തിലാണ് വാര്‍ഡംഗം.