അമ്പലപ്പുഴ: വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ.
അമ്പലപ്പുഴയിലും പരിസരത്തുമുള്ള തോടുകൾ വെള്ളപ്പൊക്കമുണ്ടാകുന്നതിനു മുമ്പ് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
മഴക്കാല മുന്നൊരുക്കങ്ങൾ ചെയ്യാതെ വെള്ളപ്പൊക്കത്തിന്റെ പേര് പറഞ്ഞു പൊഴിയിൽ നിന്നും മണ്ണ് കൊണ്ടുപോകാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രളയം വന്നാൽ ഉത്തരവാദി സർക്കാർ ആയിരിക്കുമെന്നും
വികസന നായകൻ എന്ന് പറഞ്ഞു നടക്കുന്ന മന്ത്രി സുധാകരന് തോടുകൾ വൃത്തിയാക്കുന്നതിൽ ഒരു താല്പര്യവും ഇല്ലെന്നും ഷുക്കൂർ ആരോപിച്ചു. ധർണയ്ക്ക് അമ്പലപ്പുഴ ടൗൺ മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അധ്യക്ഷത വഹിച്ചു.