കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
വൈക്കം, കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. മഴ കുറഞ്ഞതോടെ താഴ്ന്നു തുടങ്ങിയ കിഴക്കൻ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകുകയാണ്.