ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ പത്തുപുതിയ പ്രോജക്ടുകൾ ജലവകുപ്പ് മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി ബിശ്വേശ്വർ ടുഡു. സമർപ്പിച്ച പദ്ധതികൾക്ക് സാമ്പത്തിക സഹായം പരിശോധിച്ചശേഷം മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു.
എ.എം. ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നൽകിയത്. കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം മന്ത്രി നൽകിയില്ല.
കുട്ടനാട് പാക്കേജ് 2016 ൽ അവസാനിച്ചതിനാൽ അധിക സാമ്പത്തിക സഹായം കുട്ടനാട് പാക്കേജിന്റെ പേരിൽ നൽകാൻ കഴിയില്ലെന്നും മന്ത്രി എംപിയെ അറിയിച്ചു.