കോട്ടയം: കോട്ടയം ജില്ലയിൽ വെളളക്കെട്ടുളള പ്രദേശങ്ങളിൽ സന്ദർശനം നടത്തരുതെന്ന് ജില്ലാ കളകർ കർശന നിർദ്ദേശം നൽകി. നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദർശനവും ഒഴിവാക്കണം. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥലങ്ങളിൽ ആളുകൾ വിനോദത്തിനായി കൂട്ടം കൂടുന്നതിനെതിരെയും സെൽഫി എടുക്കുന്നതിനെതിരെയും കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.
സെൽഫി വേണ്ടേ വേണ്ട; കോട്ടയത്ത് വെള്ളക്കെട്ടുളള പ്രദേശങ്ങളിൽ സെൽഫിക്ക് നിരോധനം
