തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ കളക്ടറെ കുറ്റപ്പെടുത്തി മേയര്‍ കെ. ശ്രീകുമാര്‍. ജില്ലാ ഭരണകൂടം അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും മേയര്‍ പറഞ്ഞു.
എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്തതിനാലാണ് മുന്നറിയിപ്പു നല്‍കാതെ ഡാം തുറന്നതെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം.
മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അഥോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയച്ച ശേഷമാണ് ഡാമിലെ അഞ്ച് ഷട്ടറുകള്‍ തുറന്നതെന്ന് ജല അഥോറിറ്റി വ്യക്തമാക്കി.