ചേർത്തല: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി എംഎൽഎയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു.
എസ്എൻഡിപി യോഗത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എത്തിയതെന്നാണ് സൂചന. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളാപ്പള്ളിയും യുഡിഎഫും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.
യുഡിഎഫിനെക്കാളും എല്‍ഡിഎഫുമായിരുന്നു വെള്ളാപ്പള്ളി അടുപ്പം പാലിച്ചിരുന്നത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നേതാക്കള്‍ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി.
തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് എല്ലാവരെയും കാണുന്ന കൂട്ടത്തിൽ എത്തിയതാണെന്ന് ഇരുവരും വെള്ളാപ്പള്ളിയെ അറിയിച്ചു.
സംവരണ വിഷയത്തിൽ പിന്തുണ ലഭിക്കാത്തത് ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. അതേസമയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയും മാധ്യമങ്ങളോടു പ്രതികരിച്ചില്ല.