ചേർത്തല: മുസ്ലിം- ക്രൈസ്തവരെ ഉദ്ധരിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശ്രീനാരായണ എംപ്ളോയീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ചർച്ച മുഴുവൻ ഇന്ന് 80-20ലാണ്. അവർ വോട്ട് ബാങ്കായതുകൊണ്ട് സര്‍ക്കാരും നിശബ്ദമാണ്. ആർ.ശങ്കറിന് ശേഷം വിദ്യാഭ്യാസം കയ്യടക്കിയ ക്രൈസ്തവരും മുസ്ലിംങ്ങളും രംഗം കൈപ്പിടിയിലാക്കി.
ഇതു പറയുമ്പോള്‍ എന്നെ വർഗീയ വാദിയായി ചിത്രീകരിച്ചു. ഈഴവർ കരയാൻ മാത്രമല്ല, നേടാനും ഒന്നിക്കണം.
അധികാരമുണ്ടെങ്കിലേ അടിസ്ഥാന വർഗത്തിന് നീതി നേടാനാകൂവെന്നും പിന്നാക്കക്കാരായവർ അധികാര സ്ഥാനങ്ങളിൽ വരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് പ്രഫ. പി. ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.