ആലപ്പുഴ: സംഘടിത വോട്ട് ബാങ്കുകളുയി നിൽക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനായി മത്സരിക്കുന്ന കാഴ്ചയാണ് ഇരുമുന്നണികളും ചെയ്യുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അമ്പലപ്പുഴ യൂണിയൻ പുനർനിർമ്മിച്ച ആലപ്പുഴ കിടങ്ങാംപറമ്പിലുള്ള സി.കേശവൻ ജന്മശതാബ്ദി സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ:സ്ഥിത വർഗത്തിന് ആനുകൂല്യം വേണമെങ്കിൽ മതപരിവർത്തനം നടത്തേണ്ടഅവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നിവർത്തന പ്രക്ഷോഭത്തിന് ഫലം കാണാൻ മതപരിവർത്തനം എന്ന മൂർച്ചേറിയ ആയുധം വേണ്ടിവരുമെന്ന് സി.കേശവന്റെ വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്.
സി.കേശവൻ ജന്മശതാബ്ദി സ്മാരകം വെള്ളപ്പള്ളി നടേശനും ആലപ്പുഴ മുൻ ഡിവൈ എസ്.പി പൃഥിരാജും നിലവിളക്കുകൾ തെളിച്ച് സമർപ്പിച്ചു. സി.കേശവന്റെ സ്മാരകത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി.
ആർട്ടിസ്റ്റ് മധു ആലിശ്ശേരിയെ യോഗം ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ചു ആദരിച്ചു. 1996ൽ നിർമിച്ച സി.കേശവൻ ജന്മശതാബ്ദി സ്മാരകം രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് നാശോന്മുഖമായി.
സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് യൂണിയൻ നവീകരണം നടത്തിയത്.