ചേര്ത്തല: ജാമ്യമില്ലാ വകുപ്പുകളടക്കം ഗുരുതരമായ കുറ്റങ്ങള് ചുമത്തപ്പെട്ട് നടപടി നേരിടുന്ന വെള്ളാപ്പള്ളിയും കൂട്ടരും കോടതി ഉത്തരവിനെ വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനങ്ങള് നടത്തുന്നത് ഇന്ത്യന് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് എസ്എന്ഡിപി സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വെള്ളാപ്പള്ളിയെ പോലെ തന്നെ ക്രിമിനല്കേസുകളില് പ്രതിയും 100 കോടി രൂപ തെലുങ്കാന എംഎല്എമാര്ക്ക് കോഴ നല്കി സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമിച്ച കേസില് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനെത്തുടര്ന്ന് ഒളിവില് കഴിയുന്ന തുഷാര് വെള്ളാപ്പള്ളിയും ശ്രീനാരായണീയര്ക്ക് അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്.
സകല മാനദണ്ഡങ്ങളും കാറ്റില്പറത്തി അധികാരത്തില് കടിച്ചുതൂങ്ങുന്ന വെള്ളാപ്പള്ളിയെയും മകനെയും എസ്എന്ഡിപി യോഗത്തില്നിന്നു നീക്കം ചെയ്യാന് നിയമ നടപടികള്ക്കു പുറമേ ശക്തമായ പ്രക്ഷോഭ സമരങ്ങള്ക്കും സംരക്ഷണ സമിതി നേതൃത്വം നല്കും.
സര്ക്കാരുകളുടെ സംവരണ നയത്തിനെതിരേ സമാന ചിന്താഗതിക്കാരെയും സംഘടനകളെയും ഏകോപിപ്പിച്ച് പൊതുവേദി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ചേര്ത്തലയില് ചേര്ന്ന സംസ്ഥാന കമ്മിറ്റിയില് പ്രസിഡന്റ് സി. ചന്ദ്രസേനന് അധ്യക്ഷത വഹിച്ചു. പി.എസ്. രാജീവ്, എം.എന്. സുരേഷ്, എം.വി. പരമേശ്വരന്, സി.എസ്. നിഷാന്ത്, പ്രദീപ് കുളങ്ങര, പ്രേംചന്ദ് എന്നിവര് പ്രസംഗിച്ചു.