ചേർത്തല: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
24ന് വൈകിട്ട് നാലിനുശേഷമാണ് വെള്ളാപ്പള്ളിയുടെ ഫോണിലേക്ക് വിളിച്ച് ഇയാൾ അസഭ്യം പറഞ്ഞത്.മൊബൈൽ ഫോണിന്റെ ഉടമയാണ് വിജേഷ് കുമാർ. ഇയാൾ തന്നെയാണോ ഫോൺ ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.