പെണ്ണുപിടിയൻ, പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിച്ചവൻ; ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍


ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരിക്കെ ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍.

മഹേശന്‍റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സ ദസിലാണ് വിവാദ പരാമര്‍ശങ്ങളുണ്ടായത്.

പെണ്ണുപിടിയനായിരുന്ന മഹേശന്‍റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പളളി ചോദിച്ചു.

തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ ഈ വിശദീകരണ യോഗം.

Related posts

Leave a Comment