ആലപ്പുഴ: പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ആളാണെന്ന പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ജോർജ് എവിടെയും ഉറച്ച് നിൽക്കാത്ത രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനെക്കൊണ്ട് ബിജെപിക്കും ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗം ഭരണഘടന പരിഷ്കരിക്കുന്നതിൽ എതിർപ്പില്ലെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധി തനിക്ക് തിരിച്ചടിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.