ആലപ്പുഴ; ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജ്. ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോര്‍ജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും വെള്ളാപ്പള്ളി.
എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണ്. രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്നുന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേർത്തു. അദ്ദേഹമല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയിൽ കൂട്ട കലഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.