അമ്പലപ്പുഴ: നമ്മുടെ ശത്രു നമ്മുടെ സമുദായത്തിലെ കുലംകുത്തികൾ തന്നെയാണെന്നും യോഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപി യോഗം കഞ്ഞിപ്പാടം 16-ാം നമ്പർ ശാഖയിലെ 25-മത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് പി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു.കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ. സുപ്ര മോദം എന്നിവർ മുഖ്യാതിഥികളായി. എച്ച്. സലാം എംഎൽഎ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കെ. കുഞ്ഞുമോൻ, പി.എം. ദീപ, പി. രമേശൻ, പ്രജിത്കാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുസ്മൃതി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എ. അനിരുദ്ധൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം പി. രതീഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് 6-30ന് ദീപക്കാഴ്ചയും, ഏഴിനു വഞ്ചിപ്പാട്ടും, ഗാനമേളയും നടന്നു.