ചേർത്തല: ഏകീകൃത സിവില്‍കോഡിന്റെ കരടുരൂപം വരുന്നതിനുമുമ്പുതന്നെ കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നത് അനാവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കണിച്ചുകുളങ്ങരയിൽ കേരള നവോത്ഥാന സമിതി സംസ്ഥാനനേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിവിൽകോഡിനെതിരായ സിപിഎം സെമിനാറിൽ എസ്എൻഡിപി യോഗത്തെയും ക്ഷണിച്ചിരുന്നു. തിരക്ക് ആയതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ല.
അതുകൊണ്ടാണ് പ്രതിനിധിയെ അയച്ചത്. അരയക്കണ്ടി സന്തോഷ് സെമിനാറിൽ പങ്കെടുക്കുന്നത് എസ് എൻ ഡി പി പ്രതിനിധിയായാണ്.
സെമിനാറിന് പോകുന്നതിൽ പ്രശ്നമില്ല. എന്നാല്‍ സെമിനാറിൽ എന്തുപറയുന്നു എന്നതാണ് പ്രധാനമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 85 സംഘടനകളെ പ്രതിനിധീകരിച്ച് 200 അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്നു സമാപിക്കും.