ഇരിങ്ങാലക്കുട: കേരളത്തിലെ ബിജെപിക്കു പിന്നോക്കക്കാരോ ട് ആഭിമുഖ്യമില്ലെന്നു എസ്എൻ ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ മെറിറ്റ് ഡേ -2017 ആഘോഷവും വിദ്യാഭ്യാസ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
എന്നാൽ, നരേന്ദ്രമോദിക്കു പിന്നോക്കക്കാരോട് ആഭിമുഖ്യമുണ്ടെന്നും വെള്ളാപ്പിള്ളി വ്യക്തമാക്കി. കേന്ദ്രത്തിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നും എന്നാൽ കേരളത്തിൽ ബിജെപി വരില്ലെന്നും വെള്ളാപ്പിള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു. പ്രഫ. കെ.യു. അരുണൻ എംഎൽഎ മുഖ്യാതിഥിയായി. പി.കെ. പ്രസന്നൻ, എം.കെ. സുബ്രഹ്മണ്യൻ, സജീവ്കുമാർ കല്ലട, കെ.കെ. ബിനു, കെ.കെ ചന്ദ്രൻ, സി.കെ. യുധി, മാലനി പ്രേംകുമാർ, സുനിത മനോജ് എന്നിവർ സംസാരിച്ചു.