നെയ്യാറ്റിന്‍കര : വ്ളാത്താങ്കര സ്വദേശി ശശിയെ സംബന്ധിച്ചിടത്തോളം കൃഷി ഉപജീവനത്തിനുമപ്പുറം ജീവിതാഭിമുഖ്യമുള്ള കര്‍മമേഖല കൂടിയാണ്.
കഴിഞ്ഞ ദിവസം വെള്ളപ്പിരിയന്‍ മരച്ചീനി കൃഷിയുമായി ബന്ധപ്പെട്ട വിളവെടുപ്പില്‍ ലഭിച്ചത് അന്‍പത് കിലോയിലേറെ ഭാരമുള്ള മരച്ചീനികള്. കര്‍ഷക കുടുംബാംഗമായ ശശിക്ക് മണ്ണിനോട് കുട്ടിക്കാലം മുതല്‍ക്കെ സ്വാഭാവികമായ അടുപ്പമുണ്ട്
വ്ളാത്താങ്കരയ്ക്കു സമീപം കൃഷിയിടം പാട്ടത്തിനെടുത്താണ് ഇപ്പോള്‍ മരച്ചീനി കൃഷി ചെയ്യുന്നത്. സാധാരണ മരച്ചീനിയിനങ്ങള്ക്ക് വിളവെടുപ്പിനായി ആറു മുതല്‍ എട്ടുമാസം വരെ കാലാവധിയാണ് ആവശ്യം. വെള്ളപ്പിരിയന്‍ മരച്ചീനിക്ക് കൂടുതല്‍ സമയം വേണമെന്നതാണ് ശ്രദ്ധേയം.
പത്തു മുതല്‍ പന്ത്രണ്ട് മാസത്തിനു ശേഷമേ വിളവെടുപ്പിന് സജ്ജമാകുകയുള്ളൂ. ജൈവവളങ്ങളാണ് ശശി ഉപയോഗിക്കുന്നത്. തിരുവനന്തപുരം സിടിസിആര്‍ഐ യിൽ ഈയിടെ നടന്ന കിഴങ്ങുവർഗ്ഗവിളകളുടെ പ്രദർശന മേളയിൽ ശശിയുടെ കൃഷിയിടത്തില്‍ നിന്നുള്ള 75 കിലോയിലധികം ഭാരം വരുന്ന മരച്ചീനി ഉള്‍പ്പെട്ടിരുന്നു.