വെള്ളറട (തിരുവനന്തപുരം) : പത്തൊന്‍പതുകാരിയുടെ കഴുത്തറുത്തശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഒരു നാട് ഇനിയും കരകയറി യിട്ടില്ല. ഇന്നലെ പകൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. കാരക്കോണം കുന്നിയോട് തുറ്റിയോട് അജി സീമ ദമ്പതികളുടെ മകള്‍ അക്ഷിക (അമ്മു 19 )യാണ് കൊല്ലപ്പെട്ടത്.
രാമവര്മന്ഞ്ചിറ കാലായില്‍ മണിയന് രമണി ദമ്പതികളുടെ മകന് അനു (22) വാണ് ജീവനൊടുക്കിയത്.
അനു അക്ഷികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കയ്യില്‍ കരുതി കൊണ്ടു വന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്ഷിക സംഭവ സ്ഥലത്തു വച്ചു മരിച്ചു. സ്വയം കഴുത്തു മുറിച്ച അനു മെഡിക്കല്‍ കോളേജിലേക്ക്കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
സംഭവ സമയത്ത് അക്ഷികയുടെ വീട്ടില്‍ മുത്തച്ഛന് ചെല്ലപ്പനും മുത്തശ്ശി മേരിയുമാണുണ്ടായിരുന്നത്. വീടിനുള്ളിലേക്ക് പാഞ്ഞെത്തിയ അനുവിനെ ചെല്ലപ്പന് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വീട്ടിനുള്ളിലേക്കു കയറിയ അനു വാതില്‍ അടച്ചു കുറ്റിയിട്ടശേഷം അമ്മുവിനെ കട്ടിലിലേക്കു വലിച്ചിട്ട് കഴുത്തു മുറിക്കുകയായിരുന്നു.
ബഹളം കേട്ട്വന്ന സമീപവാസികളാണ് പൂട്ടു തകര്‍ത്ത് അനുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രണയ നൈരാശ്യത്തെത്തുടർന്നാണ് അനു അരുംകൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.സംഭവത്തെത്തുടര്‍ന്ന് അക്ഷികയുടെ വീട്ടിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. സമീപകാലത്തൊന്നും ഇത്തരത്തിൽ നാടിനെ നടുക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുന്നത്തുകാലിലെ തൊളിച്ചലില് ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളേയും കഷണങ്ങളായി വെട്ടിനുറുക്കിയശേഷം ഗൃഹനാഥനും തൂങ്ങിമരിച്ചതിനു ശേഷം നടന്ന മനസാക്ഷിയെ തകര്‍ത്ത സംഭവമായി ഇത്.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെയും സി ഐ ബിജുവിന്റെയും നേതൃത്വത്തില്‍ ഫോറിന്‍സിക് സംഘം പരിശോധനകള്നടത്തി.