കൊടകര: വെള്ളരികൃഷിക്ക് ഏറെ പ്രസിദ്ധമാണ് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടം . വിഷുപ്പുലരിയിൽ കണിയൊരുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന സ്വർണവർണത്തിലുള്ള വെള്ളരിക്കായ്കൾ മിക്കതും വിളയുന്നതാണ ഈ പാടശേഖരത്താണ്. ് മകരകൊയത്തുകഴിഞ്ഞതോടെ പന്തല്ലൂർപാടത്തെ കർഷകർ പതിവുപോലെ വെള്ളരികൃഷിയുടെ തിരക്കിലായി കഴിഞ്ഞു.
മൂന്നുപതിറ്റാണ്ടേ ാളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്ന കർഷകർ ഇക്കൊല്ലം മികച്ച വിലകി്ട്ടുമെന്ന പ്രതീക്ഷയിലാണ്. പന്തല്ലൂരിലെ ഇരുപത്തഞ്ചേക്കറോളം വരുന്ന പാടത്താണ് കർഷകർ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്.
കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. ധനു മകരം മാസത്തിൽ പന്തല്ലൂർ പാടത്ത് നടക്കുന്ന കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ വെള്ളരികൃഷിക്കുള്ള ഒരുക്കം തുടങ്ങുകയായി. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും.
ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കൾ ഉണ്ട ായിത്തുടങ്ങും. മാർച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതിവരെയുള്ള വിഷുക്കാലത്താണ് കൂടുതൽ ഉൽപ്പാദനം ലഭിക്കുന്നത്.
കഴിഞ്ഞ വർഷം മികച്ച വിലയാണ് കർഷകർക്ക് കിട്ടിയത്. തുടക്കത്തിൽ കിലോഗ്രാമിന് 20 രൂപ നിരക്കിലാണ് കഴിഞ്ഞ വർ്ഷം വെള്ളരിക്ക ചന്തയിൽ വിറ്റുപോയത്. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിൽ വെള്ളരികൃഷി ചെയ്യുന്നവർക്ക് നല്ല വില കിട്ടാറുണ്ടെ ന്ന് ജൈവ കർഷകനും റിട്ടയേഡ് പോലിസ് എസ്ഐയുമായ പന്തല്ലൂർ കാരണത്ത് മോഹനൻ പറഞ്ഞു.
സീസണായാൽ ദിനം പ്രതി രണ്ട ുടണ്ണോളം വെള്ളരിക്കായ്കൾ പന്തല്ലൂർ പാടത്ത് നിന്ന് തൃശൂർ ചന്തയിലെത്തും. ഇരിങ്ങാലക്കുട ചന്തയിലേക്കും ഇവിടെ നിന്നുള്ള വെള്ളരിക്ക വിൽപ്പനക്കെത്തിക്കാറുണ്ട്. മഴപെയ്താൽ പെട്ടെന്ന് വെള്ളക്കെട്ടുണ്ട ാകുന്ന പ്രദേശമായതിനാൽ വേനൽമഴ പന്തല്ലൂർപാടത്തെ കർഷകർക്ക് പേടിസ്വപ്നമാണ്.
ഒരു ദിവസത്തിലധികം പാടത്ത് വെള്ളം കെട്ടിനിന്നാൽ മതി വെള്ളരിച്ചെടികൾ പഴുത്തുനശിക്കും. അതുകൊണ്ടു തന്നെ മാനത്ത് മഴക്കാർ നിറഞ്ഞാൽ പന്തല്ലൂർ പാടത്തെ കർഷകരുടെ മനസിലും ആശങ്കയുടെ മഴക്കാർ നിറയും. വിഷുവിന് മുന്പ് വേനൽമഴ കനത്തുപെയ്തില്ലെങ്കിൽ ഇത്തവണയും കൈനിറയെ കൈനീട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പന്തല്ലൂർപാടത്തെ വെള്ളരികൃഷിക്കാർ.