മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രി അത്യഹിത വിഭാഗത്തിൽ കാലും കൈയും നട്ടെല്ലും തകർന്ന് വരുന്ന രോഗികളെ കൊണ്ടു പോകുന്നത് വീൽ ഇല്ലാത്ത വീൽ ചെയറുകളിലും പ്ലാസ്റ്റർ ഒട്ടിച്ച സ്ട്രെക്ചറുകളിലും. അത്യഹിത വിഭാഗത്തിലെ വീൽ ചെയറുകളിൽ കൊണ്ടുപോകുന്ന രോഗികൾ ഭാഗ്യം കൊണ്ട് മാത്രമാണ് ലക്ഷ്യസ്ഥാനത്ത് കൂടുതൽ പരിക്കുകളില്ലാതെ എത്തുന്നത്.
ഏതുനിമിഷം വേണമെങ്കിലും ഇവർക്ക് ഇതിൽ നിന്ന് താഴെ വീണ് അപകടം സംഭവിക്കാമെന്നതാണ് അവസ്ഥ. പൊട്ടി പൊളിഞ്ഞ സ്ട്രെക്ച്ചറുകളിൽ നിന്ന് രോഗികൾ താഴെ വീണ് വീണ്ടും അപകടം പറ്റാതിരിക്കാൻ പ്ലാസ്റ്റർ ഒട്ടിച്ചാണ് ഉപയോഗിക്കുന്നത്. വീൽചെയറുകൾക്ക് വീലുകൾ ഇല്ലാത്തതിനാൽ രോഗികളെ ഇതിലിരുത്തി പൊന്തിച്ച് കൊണ്ടു പോകണ്ടേ അവസ്ഥയാണ്.