പാലിയേക്കര: മണലി റോഡിലെ പാലത്തിനടിയിൽ കെട്ടിയിട്ട നിലയിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വഴിയാത്രക്കാരായ നാട്ടുകാർ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.
വെള്ളിമൂങ്ങയുടെ കാലിൽ ചരട് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് വനംവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി വെള്ളിമൂങ്ങയെ കൈമാറി. വീട്ടിൽ വളർത്തിയിരുന്ന വെള്ളിമൂങ്ങയെ പാലത്തിനടിയിൽ ഉപേക്ഷിച്ചതാകാമെന്ന് അധികൃതർ പറഞ്ഞു.