“വെ​ള്ളി​ക്കു​ളങ്ങ​ര പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചു’എ​ന്ന വാ​ർ​ത്ത കാ​ണാ​ൻ എത്രനാൾ കാ​ത്തി​രി​ക്ക​ണം…

വെ​ള്ളി​ക്കു​ള​ങ്ങ​ര: മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി മ​ല​യോ​ര ജ​ന​ത കാ​ത്തി​രി​ക്കു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം ഇ​ത്ത​വ​ണ​യും ഇ​ല്ല. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ​യും പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​നം വേ​ണ്ടെ​ന്ന് വ​ച്ച​ത്.

1995ൽ ​പ​ഞ്ചാ​യ​ത്തീ​രാ​ജ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മ​റ്റ​ത്തൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ചു​കൊ​ണ്ട് 1994 ഓ​ഗ​സ്റ്റി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു.

1994 ഓ​ഗ​സ്റ്റ് 16ന് 2877 ​സി 1 94 ത.​ഭ.​വ.​എ​ന്ന ന​ന്പ​റി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​ന​വു​മി​റ​ങ്ങി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ പു​തി​യ പ​ഞ്ചാ​യ​ത്തി​നാ​യി കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ക്കു​ക​യും മ​റ്റ് പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഭ​ജ​ന​ന​ട​പ​ടി​ക​ൾ കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ വെ​ള്ളി​ക്കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി.

പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

2009ൽ ​വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല​യി​ലെ വി​വി​ധ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​ത്തി​നാ​യി ക​ർ​മ്മ​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി 40,000 ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്ത​ത് മ​ല​യോ​ര​ജ​ന​ത​ക്ക് പ്ര​തീ​ക്ഷ പ​ക​ർ​ന്നി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ജി​ല്ല​യി​ൽ ജ​ന​സം​ഖ്യ​യി​ലും വി​സ്തൃ​തി​യി​ലും ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള പ​ഞ്ചാ​യ​ത്താ​ണ് മ​റ്റ​ത്തൂ​ർ. 103.11 ച​തു​ര​ശ്ര കി​ലോ മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മ​റ്റ​ത്തൂ​രി​ൽ നി​ല​വി​ൽ 23 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്.

മ​റ്റ​ത്തൂ​ർ, വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും കോ​ട​ശേ​രി വി​ല്ലേ​ജ് ഭാ​ഗി​ക​മാ​യും ഈ ​പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടു​ന്നു. മ​റ്റ​ത്തൂ​രി​നെ വി​ഭ​ജി​ച്ച് വെ​ള്ളി​ക്കു​ള​ങ്ങ​ര ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​റ​വേ​റാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

 

Related posts

Leave a Comment