കട്ടപ്പന: വെള്ളയാംകുടിയിൽ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ കട്ടപ്പന പോലീസ് അന്വോഷണം ഉൗർജിതമാക്കി. ലക്ഷം വീട് കോളനിയിൽ വിഗ്നേഷ് ഭവനിൽ മുരുകന്റെ ഭാര്യ വാസന്തി(50)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കുമളിയിൽ ആശാരി പണി ചെയ്യുന്ന മുരുകൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
15 വർഷമായി തമിഴ്നാട് ഉത്തമ പാളയം തേവൻ പട്ടി സ്വദേശി മുരുകനും കുടുബവും വെള്ളയാകുടിയിലാണ് താമസിക്കുന്നത്. വീട്ടിലെത്തിയ ഭർത്താവ് കട്ടിലിൽ ഭാര്യനഗ്നയായ് മരിച്ചു കിടക്കുന്നത് കണ്ട് അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവർ ധരിച്ചിരുന്ന രണ്ടുപവന്റെ മാലയും രണ്ട് മോതിരങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം പൂർണമായും നഗ്നമായ നിലയിൽ ബഡ്ഷീറ്റ് ചുറ്റിയ നിലയിലായിരുന്നു. മുഖത്തും കഴുത്തിലും ചെറിയ പരിക്കുകളുണ്ട്. ഉച്ചക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോകാൻ ഇളയ മകൻ വീട്ടിൽ നിന്ന് ഇറങ്ങുന്പോൾ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും വീട്ടിൽ എത്തിയതായി മകൻ പോലീസിൽ മൊഴി നൽകിയിട്ടുണ്ട് ഇവരെ പറ്റിയാണ് പോലീസ് അന്വോഷണം നടക്കുന്നത്.വീട്ടമ്മ പീഡനത്തിന് ഇര ആയിട്ടുണ്ടോ എന്നും പോലീസ് അന്വോഷിക്കുന്നുണ്ട്.
സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് പറയുന്നതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. മൃതദേഹം .ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. ഇതിലാണ് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.