മാ​വോ​യി​സ്റ്റ് വേ​ൽ​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ലു വെ​ടി​യു​ണ്ട​ക​ൾ , 40 മു​റി​വു​ക​ളൾ; കൂ​ടു​ത​ൽ മു​റി​വു​ക​ളു​ള്ള​ത് നെഞ്ചിലും വയറിലും; വെടിയുണ്ടകൾ കണ്ടെത്താൻഎക്സറേ;   പോ​സ്റ്റ്‌മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിൽ പറ‍യുന്നത്…‌


സ്വ​ന്തം ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ബാ​ണാ​സു​ര വ​ന​ത്തി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ മ​രി​ച്ച മാ​വോ​യി​സ്റ്റ് വേ​ല്‍​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ലു വെ​ടി​യു​ണ്ട​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌.

ചെ​റു​തും വ​ലു​തു​മാ​യി 40 മു​റി​വു​ക​ളും ശ​രീ​ര​ത്തി​ൽ ഉ​ണ്ട്. ഇ​തു പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. വേ​ൽ​മു​രു​ക​ന്‍റെ നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ് കൂ​ടു​ത​ൽ മു​റി​വു​ക​ളു​ള്ള​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 3.50 ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ്‌​മോ​ർ​ട്ടം 8.30 വ​രെ നീ​ണ്ടു. മാ​വോ​യി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് മു​മ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വെ​ടി​യു​ണ്ട​ക​ള്‍ തു​ള​ഞ്ഞു ക​യ​റി​യ ഭാ​ഗം എ​വി​ടെ​യൊ​ക്കെ​യാ​ണെ​ന്ന​തും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ച് എ​ക്‌​സ​റേ എ​ടു​ത്തു.

ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണ്. മു​റി​വി​ല്‍ നി​ന്ന് മാ​റി ചി​ല​പ്പോ​ള്‍ വെ​ടി​യു​ണ്ട ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ലാ​ണ് കൃ​ത്യ​മാ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ക്സ​റേ എ​ടു​ത്ത​ത്. ഇ​പ്ര​കാ​രം എ​ക്സ​റേ​യി​ല്‍ ക​ണ്ട നാ​ല് വെ​ടി​യു​ണ്ടകൾ സൂ​ക്ഷ്മ​മാ​യി മാ​റ്റി.

പി​ന്നീ​ട് മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ചു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ണ്ട പ​തി​ച്ച വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു.

ഇ​വ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കും. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്ര​സ​ന്ന​ന്‍, അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ. സു​ജി​ത്ത് ശ്രീ​നി​വാ​സ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം.

Related posts

Leave a Comment