ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ ആസ്ഥാനകേന്ദ്രമായ വെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി വില പറഞ്ഞ് ഫുൾഹാം ഉടമ ഷാഹിദ് ഖാൻ. എഫ്എ (ദ ഫുട്ബോൾ അസോസിയേഷൻ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻഎഫ്എൽ (നാഷണൽ ഫുട്ബോൾ ലീഗ്, അമേരിക്ക) ക്ലബ്ബിന്റെ ഉടമകൂടിയാണ് പാക്കിസ്ഥാൻകാരനായ അമേരിക്കൻ വ്യവസായി ഖാൻ. വെംബ്ലിയിൽ എൻഎഫ്എൽ മത്സരങ്ങൾകൂടി നടത്താനാണ് ഖാന്റെ പദ്ധതി. മൈതാനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എഫ്എ അധികൃതർ അന്തിമതീരുമാനം എടുത്തിട്ടില്ല.
വെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി!
