വേനൽ കടുക്കുന്നു; ജില്ല പ​ക​ർ​ച്ചവ്യാ​ധി ഭീ​ഷ​ണിയിൽ; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്


പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും. അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ച്ചു​വ​രു​ന്ന​തോ​ടെ പ​ല രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി.

ശു​ദ്ധ​ജ​ല​ക്ഷാ​മം മൂ​ലം ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ​വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധ​ന​യി​ല്ല.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ​ക്കേ​റെ​യും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഇ​ല്ല. ഇ​തോ​ടൊ​പ്പം റോ​ഡ​രി​കി​ൽ പൊ​ട്ടി​മു​ള​ച്ചി​ട്ടു​ള്ള ശീ​ത​ള​പാ​നീ​യ വി​ല്പ​ന​ശാ​ല​ക​ളി​ലെ ശു​ചി​ത്വ​വും വി​ല്പ​ന ന​ട​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ​യും പ​രി​ശോ​ധി​ക്ക​പ്പെ​ടാ​റി​ല്ല. ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ യോ​ഗം ചേ​ർ​ന്നു. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ക​രാ​തി​രി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡൈ​ക്ലോ​റി​നൈ​സേ​ഷ​ന്‍ ന​ട​ത്തു​ക​യും വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ത​ല സാ​നി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്ത​ണം. ശീ​ത​ള പാ​നീ​യ ക​ട​ക​ള്‍, ഐ​സ് ഫാ​ക്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

എ​ലി​പ്പ​നി പ്ര​തി​രോ​ധി​ക്കാ​ന്‍ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​റ​മെ ക​ര്‍​ഷ​ക​രും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​രും ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​എ​ല്‍. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ്. ന​ന്ദി​നി, ആ​ര്‍​ദ്രം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി.​ജി ശ്രീ​രാ​ജ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment