ഹ്യൂഗോ ഷാവോസ് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അമേരിക്കന്‍ സാമ്രാജ്യത്തെ വെല്ലുവിളിച്ചതിലൂടെയാണ് വെനസ്വേല എന്ന കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഷാവോസ് മരിച്ചതോടെ കമ്മ്യൂണിസത്തില്‍ വിശ്വസിച്ച ഒരു രാജ്യം തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ ദാരിദ്രത്തിന്റെ പരകോടിയിലാണ് ആ രാജ്യം. ജനങ്ങള്‍ ഭൂരിഭാഗവും പട്ടിണിയില്‍. സ്ത്രീകള്‍ പലരും ശരീരം വിറ്റ് കുടുംബം പുലര്‍ത്തുന്നു.
നിക്കോളാസ് മധുറോ ആണ് ഇപ്പോള്‍ വെനസ്വേല പ്രസിഡന്റ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ വക്താവ്. അമേരിക്കയെ വെല്ലുവിളിച്ച് സാധാരണക്കാരായ പാര്‍ട്ടിപ്രവര്‍ത്തകരെ സംതൃപ്തരാക്കുന്നതാണ് അറിയാവുന്ന ഏകവിദ്യ. രാജ്യം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോഴും ഭരണാധികാരി ഉറക്കത്തില്‍ തന്നെ.
വെനസ്വേലയില്‍ തുടര്‍ച്ചയായ നാലാംവര്‍ഷമാണ് പണപ്പെരുപ്പം കുതിച്ചുയരുന്നത്. എണ്ണയെ ആശ്രയിച്ചു നില്ക്കുന്ന സമ്പദ്വ്യവസ്ഥയാണ് വെനസ്വേലയുടേത്. എണ്ണവില താഴ്ന്നതും എണ്ണയുല്‍പ്പാദനം കുറഞ്ഞതും പൊതുവെയുള്ള ധനകാര്യവിനിമയപ്പിഴവുകളുമാണ് വെനസ്വേലയെ കടക്കെണിയില്‍ കുരുക്കുന്നത്. ഉപഭോക്തൃവില 2,616 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്. ഡിസംബറില്‍ മാത്രം 85 ശതമാനമാണ് ഉപഭോക്തൃവില ഉയര്‍ന്നത്. ഉപഭോക്തൃവിലവിവരപ്പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ 2016-ല്‍ അവസാനിപ്പിച്ചിരുന്നു. ധനക്കമ്മി ജിഡിപിയുടെ 20 ശതമാനമായി. ഇതേത്തുടര്‍ന്നാണ് ബൊളിവര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
ഓഗസ്റ്റില്‍ ആള്‍ക്കാര്‍ക്ക് മിനിമം ശമ്പളം 3,0000 ശതമാനം ആണ് കൂട്ടിയത്. എന്നിട്ടും ഒരു കിലോ ഇറച്ചി പോലും വാങ്ങാന്‍ ആ പണം മതിയാകുന്നില്ല. വീട്ടിലെ വയറുകള്‍ പോറ്റാന്‍ വേണ്ടി അന്യനാട്ടുകളില്‍ ശരീരം വില്‍ക്കുകയാണ് വെനസ്വേലയിലെ സ്ത്രീകള്‍. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുമക്കളെ പോലും വില്‍ക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കന്മാര്.
രാജ്യത്ത് പോഷകാഹാരക്കുറവ് വര്‍ധിച്ചു വരികയാണ്. ചുരുങ്ങിയ വേതനം കൊണ്ട് ദൈനംദിനജീവിതാവശ്യ നടത്താന്‍ പോലും പലര്‍ക്കുമാകുന്നില്ല. ആഗോള സാഹചര്യങ്ങളെ വിലയിരുത്തി മാത്രമേ കുടിയേറ്റം പോലുള്ള കാര്യങ്ങളില്‍ നയപരമായി തീരുമാനമെടുക്കാനാകൂവെന്നാണ് ഇക്വഡോര്‍ കുടിയേറ്റകാര്യ സഹമന്ത്രി സാന്റിയാഗോ ഷാവേസ് വ്യക്തമാക്കുന്നത്.