വേങ്ങര ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കൊട്ടിക്കലാശം; 11ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ  1.70 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍ സമ്മതിദാനാവകാശം നിർവഹിക്കും

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ഇ​ന്നു ക​ലാ​ശ​ക്കൊ​ട്ട്. ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ല്‍ വേ​ങ്ങ​ര​യു​ടെ രാ​ഷ്‌‌ട്രീയ​ മ​ന​സും തി​ള​ച്ചു​ മ​റി​യു​ക​യാ​ണ്. പ​ര​സ്യ ​പ്ര​ച​ാര​ണം ടോ​പ്പ്ഗി​യ​റി​ലാ​ണ്. വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം. നാ​ളെ നി​ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​ണ്. ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ക്കു​ക.

കു​ത്ത​ക​മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​ത്തി​ല്‍ ആ​ശ​ങ്ക​ക​ളി​ല്ലെ​ങ്കി​ലും ക​ളം​ നി​റ​ഞ്ഞാ​യി​രു​ന്നു മു​സ്്‌​ലിം ലീ​ഗ് പോ​രാ​ട്ട​ത്തി​നു ചൂ​ട് പ​ക​ര്‍​ന്ന​ത്. ലീ​ഗി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വ​ന്‍​വോ​ട്ടു​ചോ​ര്‍​ച്ച​യാ​ണ് എ​ല്‍​ഡി​എ​ഫ് ഉ​റ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലീ​ഗി​ന് ല​ഭി​ച്ച​ത് 38,057 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്. എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ മു​റു​മു​റു​പ്പു​ക​ള്‍ ലീ​ഗി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മു​സ്​ലിം ലീ​ഗി​ന്‍റെ സ​ര്‍​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍ പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

പാ​ര്‍​ട്ടി​യി​ല്‍ എ​തി​ര്‍​പ്പു​ക​ളു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ത​ന്നെ മു​ന്നി​ല്‍ നി​ര്‍​ത്തി​യാ​യി​രു​ന്നു കെ.​എ​ന്‍.​എ.​ഖാ​ദ​റി​ന്‍റെ നീ​ക്ക​ങ്ങ​ള്‍. സ്ഥാ​നാ​ര്‍​ഥി​ത്വം സ​മ്മ​ര്‍​ദം ചെ​ലു​ത്തി നേ​ടി​യ​താ​ണെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നു. വി​മ​ത ​സ്ഥാ​നാ​ര്‍​ഥി കെ.​ഹം​സ​യു​ടെ സാ​ന്നി​ധ്യ​വും യൂ​ത്ത് ലീ​ഗു​കാ​രു​ടെ പ​രി​ഭ​വ​വും ലീ​ഗി​നു ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. പാ​ര്‍​ട്ടി​യി​ലെ പ്ര​വ​ര്‍​ത്ത​ക​രെ ഒ​രു​മി​ച്ചു​നി​ര്‍​ത്താ​നും വോ​ട്ടൊ​ന്നും ചോ​രാ​തെ വി​ധ​ത്തി​ല്‍ പ​ഴു​ത​ട​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍ മു​ന്നേ​റി​യ​ത്.

വ​ലി​യ അ​ത്ഭു​ത​മൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ​ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം പ​കു​തി​യാ​യെ​ങ്കി​ലും കു​റ​യ്ക്കാ​നാ​യാ​ല്‍ വ​ന്‍​നേ​ട്ട​മാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ​ ത​വ​ണ മ​ത്സ​രി​ച്ച പി.​പി.​ബ​ഷീ​റിന്‍റെ ജ​ന​സ​മ്മ​തി ഇ​ത്ത​വ​ണ വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ​ ത​വ​ണ പി.​പി.​ബ​ഷീ​റി​ന് കി​ട്ടി​യ​ത് 34,124 വോ​ട്ടു​ക​ളാ​ണ്. ക​ന​ത്ത​പോ​രാ​ട്ടം ത​ന്നെ ഇ​ത്ത​വ​ണ കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നും പാ​ര്‍​ട്ടി ക​രു​തു​ന്നു.

സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണനേ​ട്ട​ങ്ങ​ളും പ്ര​വാ​സി​ക​ള്‍​ക്കാ​യി ചെ​യ്ത കാ​ര്യ​ങ്ങ​ളും സോളാര്‍ അ​ഴി​മ​തി​യു​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വി​ഷ​യം. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​നാ​യി അ​ടി​ച്ചേ​ല്‍​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ സാ​ന്നി​ധ്യം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​ജ​ന​ച​ന്ദ്ര​ന്‍റെ അ​വ​കാ​ശ​വാ​ദം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ പ​ര​മാ​വ​ധി ഉ​യ​ര്‍​ത്തി​ക്കാട്ടി​യും സം​സ്ഥാ​ന​ഭ​ര​ണ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചും ബി​ജെ​പി​യും സ​ജീ​വ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച ബി​ജെ​പി​യു​ടെ പി.​ടി.​അ​ലി​ ഹാ​ജി​ക്ക് 7,055 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തിലൂ​ന്നി​യ പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ള്‍ അ​വ​സാ​ന റൗ​ണ്ടി​ല്‍ ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ജ​ന​ര​ക്ഷാ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള വാ​ക്‌​പോ​രാ​ണ് പ്ര​ചാ​ര​ണ​വി​ഷ​യം മാ​റ്റി​മ​റി​ച്ച​ത്. പ്ര​മു​ഖ​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും അ​വ​സാ​ന​വ​ട്ട​പ്ര​ചാ​ര​ണ​ത്തി​നു കൊ​ഴു​പ്പേ​കി.പ്ര​വാ​സി​വോ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. 18,862 പ്ര​വാ​സി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

മൊ​ത്തം 1.70 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍. 148 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍. ഇ​തി​ല്‍ അ​ഞ്ചു വ​നി​താ ബൂ​ത്തു​ക​ള്‍. പൂ​ര്‍​ണ​മാ​യും വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​ണി​ത്.​ 11നാണ് തെ​ര​ഞ്ഞെ​ടു​പ്പ്. ​ഫ​ല​പ്ര​ഖ്യാ​പ​നം 15നാ​ണ്.

Related posts