മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികൾ മത്സരരംഗത്ത്. പി.പി. ബഷീർ (സിപിഎം) കെ.എൻ.എ ഖാദർ (ഐയുഎംഎൽ), ജനചന്ദ്രൻ (ബിജെപി), നസീർ (എസ്ഡിപിഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത), എം.വി. ഇബ്രാഹിം (സ്വത) അബ്ദുൾ മജീദ് (സ്വത) എന്നിവരാണ് സ്ഥാനാർഥികൾ.
അലവിക്കുട്ടി, അബ്ദുൾ ഹഖ്, സുബ്രഹ്മണ്യൻ, കെ. പത്മരാജൻ, ശിവദാസൻ, കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിർദേശ പത്രികകൾ 27 വരെ പിൻവലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.