മൂന്നാം വട്ടം കൂടി..! എ​സ്ഡി​പി​ഐക്ക് സ്ഥാ​നാ​ർ​ഥിയായി; രണ്ടുവട്ടം കുഞ്ഞാലിക്കുട്ടിക്കെ തിരേ മത്‌സരിച്ച് തോറ്റ താൻ ഇത്തവണ മത്‌സരിക്കുന്നത് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ സീറ്റിലേക്കെന്ന് അ​ഡ്വ. കെ.​സി. ന​സീ​ർ

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ. കെ.​സി ന​സീ​ർ മ​ത്സ​രി​ക്കും. ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ന​സീ​ർ തി​രൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. 2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​ക്ക​ലി​ലും 2016ൽ ​തി​രൂ​ര​ങ്ങാ​ടി​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു. ഹാ​ദി​യാ കേ​സ് ന​ട​ത്തി​പ്പി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് ന​സീ​റാ​ണ്.

എ​സ്.​ഡി.​പി.​ഐ നേ​താ​ക്ക​ൾ ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ആ​ർ​എ​സ്എ​സി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ രാ​ഷ്ട്രീ​യം ശ​ക്തി​പ്പെ​ടേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​ത്തു​തീ​ർ​പ്പി​ന്‍റെ​യും കീ​ഴ​ട​ങ്ങ​ലി​ന്‍റെ​യും ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ൾ മ​ജീ​ദ് ഫൈ​സി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വോ​ട്ടി​നാ​യി കോ​ണ്‍​ഗ്ര​സ് അ​വ​ലം​ബി​ച്ച മൃ​ദു​ഹി​ന്ദു​ത്വ​ന​യം സി​പി​എ​മ്മും പി​ന്തു​ട​രു​ന്നു. ന്യൂ​ന​പ​ക്ഷ ര​ക്ഷ​ക്ക് ഏ​തെ​ങ്കി​ലും ഒ​രു ചേ​രി​യെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന മു​സ്ലിം​ലീ​ഗ് നി​ല​പാ​ട് യ​ഥാ​ർ​ഥ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ൽ നി​ന്നു​ള​ള ഒ​ളി​ച്ചോ​ട്ട​മാ​ണ്. ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ​ഹാ​യി​ക്കാ​ന​ല്ല, നേ​ര​ത്തെ ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​തും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് എ​തി​രെ​യാ​ണ്.

അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴെ​ന്ന​തി​നാ​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ മ​നോ​ജ്കു​മാ​ർ, റോ​യി അ​റ​യ്ക്ക​ൽ, ജ​ലീ​ൽ നീ​ലാ​ന്പ്ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു

 

Related posts