മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയാണ് ഇന്നലെ വോട്ടെടുപ്പ് പൂര്‍ത്തിയായത്.ഇന്നലെ രാത്രിയോടെ ലഭ്യമായ ഔദ്യോഗിക കണക്കു പ്രകാരം 71.99 ശതമാനമാണ് വേങ്ങരയിലെ പോളിംഗ്.
മണ്ഡലം നിലവില്‍ വന്നതിനു ശേഷം നടന്ന നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടിയ പോളിംഗാണ് ഇത്തവണത്തേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ആയിരുന്നു പോളിംഗ് ശതമാനം.
2011 ല്‍ മലപ്പുറം, കോട്ടക്കല്‍ മണ്ഡലങ്ങള്‍ വിഭജിച്ച് നിലവില്‍ വന്ന വേങ്ങര മണ്ഡലത്തില്‍ നടന്ന പ്രഥമനിയമസഭാ തെരഞ്ഞെടുപ്പില്‍ 68.9 ആയിരുന്നു പോളിംഗ് ശതമാനം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പാര്‍ലമെന്റെ മണ്ഡലത്തിലെ വേങ്ങര നിയമസഭാ മണ്ഡലപരിധിയില്‍ 67.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. സമാധാനപരമായാണ് വേങ്ങരയില്‍ പോളിംഗ് സമാപിച്ചത്. വോട്ടെണ്ണല്‍ 15 നു തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നടക്കും.
പോളിംഗ് തുടക്കം മന്ദഗതിയിൽ
മലപ്പുറം: വേങ്ങര ഉപതെഞ്ഞെടുപ്പില്‍ പോളിംഗിന്റെ തുടക്കം മുതല്‍ മന്ദഗതിയില്‍. പിന്നീട് ആവേശത്തിലായി. പോലീസും അര്‍ധസൈനിക വിഭാഗവും ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ മൂലം മണ്ഡലത്തിലാകെ ശാന്തമായിരുന്നു പോളിംഗ്.
സോളാര്‍ അഴിമതിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതോടെ ഇടതുപ്രവര്‍ത്തകര്‍ക്ക് സന്തോഷമായി. രാവിലെ എവിടെയും വോട്ടര്‍മാരുടെ നീണ്ട നിരകളുണ്ടായിരുന്നില്ല. ഉച്ചയോടെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് കൂട്ടമായെത്തി. ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലായിരുന്നു ബൂത്തുകളില്‍ തിരക്ക്. ഈ സമയത്ത് 25 ശതമാന ത്തോളം പോളിംഗ് നടന്നു പലയിടത്തും മിനിറ്റുകളോളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു വിശ്രമമായിരുന്നു. ഉച്ചവരെഅമ്പതു ശതമാനത്തില്‍ താഴെയായിരുന്നു പോളിംഗ്.