തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇവരെ സന്ദർശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്.
പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോൾ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും പൂർണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.