തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്.
ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് പോലീസ് അറിയിച്ചു. ഇയാൾ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരുന്ന് കുത്തിയ കാനുല ഇയാൾ ഊരിക്കളഞ്ഞു. എലിവിഷം കഴിച്ചു എന്ന് മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ക്രൂരകൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.